മഹാരാഷ്ട്രയില്‍ അടുത്ത മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡെ അധികാരമേല്‍ക്കും

മഹാരാഷ്ട്രയില്‍ അടുത്ത മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡെ അധികാരമേല്‍ക്കും. ബിജെപി നേതാവും നിലവിലെ പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസാണ് അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. 7:30നാണ് രാജ്ഭവനില്‍ സത്യപ്രതിജ്ഞ നടക്കും. താന്‍ മന്ത്രിസഭയില്‍ ഉണ്ടാവില്ലെന്നും ഫഡ്‌നാവിസ് അറിയിച്ചു. മന്ത്രിസഭാ പിന്നീട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 

ഫഡ്നാവിസ് സർക്കാരിൻ്റെ ഭാഗമാകില്ല. ഇത് ഏകനാഥ് ഷിൻഡേയുടെ സർക്കാരാണെന്നായിരുന്നു ഫഡ്നാവിസിന്‍റെ പ്രഖ്യാപനം.  രാജ്ഭവൻ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞയ്ക്കായി ചടങ്ങുകൾ നടക്കുക.

ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസും ശിവസേന വിമത നേതാവ് ഏകനാഥ് ഷിന്‍ഡെയും മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിച്ചു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഉദ്ധവ് താക്കറെ രാജിക്കത്ത് സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഇരുവരും ചേര്‍ന്ന് ഗവര്‍ണറെ കണ്ടത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവെക്കുന്നുവെന്ന് പ്രഖ്യാപിച്ച ഉദ്ധവ് എംഎല്‍സി സ്ഥാനവും ഒഴിഞ്ഞിരുന്നു.