മാങ്ങാട്ടുപറമ്പിൽ മിനി ഐടി പാർക്ക് പരിഗണനയിൽ; ധനമന്ത്രി
മാങ്ങാട്ടുപറമ്പിൽ മിനി ഐടി പാർക്കിന് മുന്തിയ പരിഗണന നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പൊതു മേഖലാ സ്ഥാപനമായ കെ സി സി പി എൽ മാങ്ങാട്ടുപറമ്പ് യൂണിറ്റിൽ സ്ഥാപിച്ച മലബാർ ഇന്നൊവേഷൻ എന്റർപ്രണർഷിപ്പ് സോൺ സന്ദർശിക്കുക ആയിരുന്നു അദ്ദേഹം. മാങ്ങാട്ടുപറമ്പിലെ കെ സി സി പി എൽ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ആരംഭിച്ച മൈസോണിൽ 15 സ്ഥാപനങ്ങളിലായി 305 പേർ ജോലി ചെയ്യുന്നുണ്ട്. ഇതിനോട് ചേർന്നുള്ള പത്ത് ഏക്കർ സ്ഥലത്ത് മിനി ഐടി പാർക്ക് ആരംഭിക്കണമെന്ന് ചെയർമാൻ ടി വി രാജേഷും എം.ഡി ആനക്കൈ ബാലകൃഷ്ണനും ആവശ്യപ്പെട്ടതിനെ തുടർന്നാണ് മന്ത്രി മൈസോൺ സന്ദർശിച്ചത്.