മാടായിക്കാവിൽപ്ലാസ്റ്റിക്ക് കുപ്പികളും മറ്റും നിക്ഷേപിക്കുന്നതിന് ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു

മാടായിപാറ ക്ലിൻ പ്രൊജക്ടിന്റെ ഭാഗമായി റോട്ടറി മാടായിക്കാവിൽ പ്ലാസ്റ്റിക്ക് കുപ്പികളും മറ്റും നിക്ഷേപിക്കുന്നതിന് ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. പരിപാടി റോട്ടറി അസിസ്റ്റന്റ് ഗവർണർ സുരേഷ് ഷേണായി ക്ഷേത്രം മാനേജർ നാരായണപിടാരർക്ക് നൽകി ഉദ്‌ഘാടനം ചെയ്തു.

നൂറു കണക്കിന് ഭക്തജനങ്ങൾ എത്തിച്ചേരുന്ന മാടായി കാവ് പരിസരം ശുചിയായി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോട്ടിൽ ബൂത്ത് സ്ഥാപിച്ചത്.

ഭക്തജനങ്ങൾക്ക് വേണ്ടി ഓട്ടോമാറ്റിക്ക് സാനിറ്റൈസർ ഡിസ്പൻസറും 10 ലിറ്റർ സാനിറ്റൈസറും നൽകി. പ്രസിഡണ്ട് കെ.വി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എസ്.പി.ശ്രീധരൻ, പ്രൊഫ രഞ്ജിത്ത് , എം.സുനിൽകുമാർ, എ. ഉമേശൻ, ടി.ഗോപാലൻ, കെ.എം. രവീന്ദ്രൻ, കെ.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.