മാടായിപ്പാറയിൽ തീപിടുത്തം ജൈവവൈവിധ്യങ്ങൾ കത്തിച്ചാമ്പലായി
സസ്യജന്തു വൈവിധ്യങ്ങളുടെ കേന്ദ്രമായ മാടായിപ്പാറയിൽ തീ പടർന്നത് ജനങ്ങളെ പരിഭ്രാന്തരാക്കി. വൈകിട്ട് 5:30 ഓടെയാണ് തീപിടുത്തം ഉണ്ടായത്.മാടായി കോട്ടയുടെ ഭാഗത്ത് നിന്നാണ് തീ പടർന്നത്. ഏക്കറുകളോളം പുൽമേടുകളും ജൈവ വൈവിധ്യങ്ങളും കത്തി ചാമ്പലായി.
സാമൂഹ്യ വിരുദ്ധർ തീയിട്ടതാണ് എന്ന് കരുതുന്നു. ഡിസംബർ മാസത്തോടെ മാടായി പാറയിൽ തീപിടുത്തം പതിവാണ്. ഫയർ ബ്രക്കർ നിർമ്മിച്ചാൽ തീപിടുത്തം തടയാം.എന്നാൽ അധികൃതർ ആവശ്യമായ നടപടി സ്വൂകരിക്കാറില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം