മാടായിൽ ഇത്തവണ മുഴുവൻ സീറ്റിലും UDf സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന് ഡിസിസി ട്രഷറർ കെ വി രാമചന്ദ്രൻ.

മാടായിൽ ഇത്തവണ മുഴുവൻ സീറ്റിലും UDf സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന് ഡിസിസി ട്രഷറർ കെ വി രാമചന്ദ്രൻ. മാടായിൽ UDf തിരഞ്ഞടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാടായിൽ ഇത്തവണ പ്രതിപക്ഷം ഇല്ലാത്ത ഭരണ സമിതിയാണ് UDF നേതൃത്വത്തിൽ രൂപീകരിക്കുക .ഇടതു പക്ഷം ദയനീയ പരാജയം ഏറ്റുവാങ്ങും എന്നും കെ വി
രാമചന്ദ്രൻ പറഞ്ഞു.

മാടായി പഞ്ചായത്ത്‌ യൂ ഡി എഫ് കൺവെൻഷൻ മാടായി സർവീസ് ബാങ്ക് വെങ്ങരഓഡിറ്റോറിത്തിൽ നടന്നു. യൂ ഡി എഫ് കല്യാശേരി നിയോജക മണ്ഡലം ചെയർമാൻ കെ. വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ യൂ ഡി എഫ് കമ്മിറ്റി ചെയർമാൻ പി. എം. ഷെരീഫ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കെ. ടി. സഹദുല്ല, ഡി സി സി ജനറൽ സെക്രട്ടറി അഡ്വ. നൗഷാദ് വാഴവളപ്പിൽ,

ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ പി. പി കരുണാകരൻ, കല്യാശേരി മണ്ഡലം ലീഗ് പ്രസിഡന്റ്‌ എസ്. കെ. പി. സക്കറിയ, എസ് എ പി അബ്ദുൾ സലാം, പി. ഒ. പി. മുഹമ്മദലി ഹാജി, സുധീർ വെങ്ങര, ജില്ലാ പഞ്ചായത്ത്‌ സ്ഥാനാർഥികളായഎസ്. കെ. ആബിദ, സുധീഷ് കടന്നപ്പള്ളിഎന്നിവർ പ്രസംഗിച്ചു.