മാടായി ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി ആയിഷാബി ഒടിയിൽ പ്രചരണം ആരംഭിച്ചു

മാടായി ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡ് UDF സ്ഥാനാർത്ഥി ആയിഷാബി ഒടിയിൽ പ്രചരണം ആരംഭിച്ചു. പ്രശസ്ഥ നാടക കൃത്ത് ഇബ്രാഹിം വെങ്ങര ഉൾപ്പെടെയുള്ളവരുടെ വീടുകൾ സ്ഥാനാർത്ഥി സന്ദർശിച്ചു.

മാടായി ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ നിന്നും ഏണി ചിഹ്നത്തിലാണ് ആയിഷ ബി ഒടിയിൽ വോട്ട് നേടുന്നത്.പഞ്ചായത്തിലെ ഔദ്യോഗിക മേഖലയിലെ പ്രവർത്തന പരിചയം കൊണ്ട് ആയിഷബി ഏവർക്കും സുപരിചിതയാണ് .മാടായി പഞ്ചായത്ത് കൃഷി ഭവനിൽ ഇവർ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

മുസ്ലിം ലീഗിന് ആധിപത്യമുള്ള വാർഡിൽ നേരത്തെ മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി പ്രവർത്തിച്ച എസ് കെ ആബിത ടീച്ചർ ഉൾപ്പെടെ ഉള്ളവരുടെ കൂടെയാണ് ആയിഷാബി വോട്ട് തേടുന്നത്. നാടകാചാര്യൻ ഇബ്രാഹിം വെങ്ങരയുടെ അനുഗ്രഹം വാങ്ങിയാണ് ശനിയാഴ്ച പ്രചരണം ആരംഭിച്ചത്. ഇബ്രാഹിം വെങ്ങരയുടെ വീട്ടിൽ എത്തി കുടുംബാംഗങ്ങൾ ഉൾപ്പെടെ ഉള്ളവരോട് വോട്ട് തേടി.

മികച്ച വിജയം നേടാൻ സാധിക്കുമെന്ന് ആയിഷ ബി ഒടിയിൽ പറഞ്ഞു.SKആബിത, അബ്ദുൾ സലാം കെ.വി, നൗഷാദ് മണ്ണൻ, സക്കറിയയുസഫ്, എസ്സ് എ പി ഹാഷിം, കെ അലി, താഹിറ, തുടങ്ങിയവർ സ്ഥാനാർത്ഥിക്ക് ഒപ്പം ഉണ്ടായിരുന്നു.