മാടായി പഞ്ചായത്തിലെ മുസ്ലീം ലീഗ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു

മാടായി പഞ്ചായത്തിലേക്ക് മത്സരിക്കുന്ന മുസ്ലീം ലീഗ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു. പഴയങ്ങാടി മുട്ടം മേഖലയിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളാണ് ആദ്യഘട്ടം പത്രിക സമർപ്പിച്ചത്.

ഇരുപത് വാർഡുകൾ ഉള്ള മാടായി ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ട് വാർഡുകളിൽ മുസ്ലീം ലീഗ് ഏണി ചിന്നത്തിൽ മത്സരിക്കും മറ്റു സിറ്റുകളിൽ കോൺഗ്രസ്സും ഒരു സീറ്റിൽ വെൽഫേർ പാർട്ടിയും UDf ന് വേണ്ടി ജന വിധി തേടും

മുട്ടം മാടായി മേഖലയിലുള്ളവർ ഇന്ന് പത്രിക സമർപ്പിച്ചു പി കെ സുഹാലത്ത്, കുഞ്ഞികാതിരി. കെ വി റിയാസ്, ഷഹീദ ടീച്ചർ, ആയിഷാബി ഒടിയിൽ, എസ്സ് എൽ പി സുഫൈജത്ത് എന്നിവർ പത്രിക സമർപ്പിച്ചു.