മാടായി പഞ്ചായത്തിൽ ഉൾപ്പെടെ ഇത്തവണ മുഴുവൻ സീറ്റും നേടി UDF ചരിത്ര വിജയം നേടുമെന്ന് കെ സുധാകരൻ എംപി.

മാടായി പഞ്ചായത്തിൽ ഉൾപ്പെടെ ഇത്തവണ മുഴുവൻ സീറ്റും നേടി UDF ചരിത്ര വിജയം നേടുമെന്ന് കെ സുധാകരൻ എംപി. ഇടതുപക്ഷത്തെ അനുകൂലിക്കുന്നവർ പോലും ഇത്തവണ UDF ന് വോട്ടു ചെയ്യുമെന്നും സുധാകരൻ .മാടായിൽ UDf തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ സുധാകരൻ എംപി.

തദ്ധേശ്വസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ UDf തൂത്തു വാരും .വികസന മുന്നണി എന്ന പേരിലുള്ള മാടായിലെ ഇടത്പക്ഷസ്വതന്തന്മാരെ ജനം പരാജയപ്പെടുത്തും .
അഴിമതിയിൽ മുങ്ങി കുളിച്ച പിണറായി ജനങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ് കെ. പി. സി. സി വർക്കിങ് പ്രസിഡന്റ്‌ കെ. സുധാകരൻ എം. പി. പറഞ്ഞു.

വെങ്ങരയിൽ നടന്ന യൂ ഡി എഫ് തിരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്തു
സുധീർ വെങ്ങര,
യൂ ഡി എഫ് ചെയർമാൻ കെ. വി. രാമചന്ദ്രൻ , കെ. പി. സി. സി ജനറൽ സെക്രട്ടറി സജീവ് ജോസഫ്, ഇൻകാസ് യൂ എ ഇ ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, നൗഷാദ് വാഴവളപ്പിൽ, പി. പി. കരുണാകരൻ, സന്ദീപ് പാണപ്പുഴ, സുധീഷ് കടന്നപ്പള്ളി, സുധീർ വെങ്ങര, മടപ്പള്ളി പ്രദീപൻ, എ. ലിജിത് എന്നിവർ പ്രസംഗിച്ചു.

സ്ഥാനാർഥികളായ സുധീഷ് കടന്നപ്പള്ളി, എ. വി. സനിൽ, പുന്നക്കൻ സുഹാലത്, മോ ഹനൻ കക്കോപ്രവൻ, പുഷ്പ കുമാരി, പി. വി. ധനലക്ഷ്മി, വി. കെ. വി. മനോജ്‌, ഷമീറാ ഷാജി, ശ്രീജിത്ത്‌ പൊങ്ങാടൻ, കെ. ജോൺഎന്നിവരെ കെ. സുധാകരൻ എം. പി. ഷാൾ അണിയിച്ചു സ്വീകരിച്ചു.