മാണി സി കാപ്പൻ ഇടതുമുന്നണി വിട്ടു
കൊച്ചി: എൽഡിഎഫ് ബന്ധം വിട്ടെന്ന് മാണി സി കാപ്പൻ. ഘടക കക്ഷിയായി യു.ഡി.എഫിന്റെ ഭാഗമാകുമെന്നും കാപ്പൻ പറഞ്ഞു. താനും തനിക്ക് ഒപ്പമുള്ളവരും ഇനി എൽ.ഡി.എഫിൽ ഇല്ല.
രമേശ് ചെന്നിത്തലയ്ക്കൊപ്പം ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കുന്നത് യുഡിഎഫ് ഘടകക്ഷിയായിട്ടായിരിക്കുമെന്ന് മാണി സി കാപ്പൻ വ്യക്തമാക്കി. എൽഡിഎഫ് തന്നോടു നന്ദികേട് കാണിച്ചു. പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനെപ്പറ്റി ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.
ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് യുഡിഎഫ് പ്രഖ്യാപനം സംബന്ധിച്ച് മാണി സി കാപ്പൻ വ്യക്തത വരുത്തുന്നത്. മാണി സി കാപ്പന് കൈപ്പത്തി ചിഹ്നം നല്‍കുമെന്നും യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായും മുൻപ് കോൺഗ്രസ് നേതാക്കളടക്കം വ്യക്തമാക്കിയിരുന്നു.