മാത്യു ഇന്റര്‍നാഷണലിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത കേസില്‍ മാത്യു ഇന്റര്‍നാഷണലിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. പി.ജെ മാത്യു, സെലിന്‍ മാത്യു, തോമസ് മാത്യു എന്നിവരുടെ 7.51 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

900ല്‍ അധികം നഴ്സുമാരെയാണ് 20 ലക്ഷം രൂപ വരെ അധിക തുക ഈടാക്കി ഇവര്‍ വിദേശത്തേക്ക് കൊണ്ടുപോയത്. മാത്രമല്ല ഈ തുക ഹവാലയായാണ് വിദേശത്തേക്ക് കൊണ്ടുപോയതെന്നും ഇ.ഡി കണ്ടെത്തി.

ഇത്തരത്തില്‍ 205 കോടി രൂപ വരെ അനധികൃതമായി സമ്പാദിച്ചു. കേസില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. എന്‍ഫോഴ്സ്മെന്റ് നടത്തിയ അന്വേഷണവും പൂര്‍ത്തിയാക്കി.