മാനന്തവാടിയില്‍ ബിജെപി പ്രഖ്യാപിച്ച സ്ഥാനാർത്ഥി പിന്മാറി.

മാനന്തവാടി: മാനന്തവാടിയില്‍ ബിജെപി പ്രഖ്യാപിച്ച സ്ഥാനാർത്ഥി മണിക്കുട്ടന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറി. പണിയ വിഭാഗത്തെ പരിഗണിച്ചതിൽ സന്തോഷമെന്ന് മണിക്കുട്ടന്‍ അറിയിച്ചു. സ്ഥാനാർത്ഥി എന്ന നിലയിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല എന്ന് മണിക്കുട്ടന്‍ അറിയിച്ചു. അതേസമയം സ്ഥാനാർത്ഥി ആക്കുന്നതിന് മുമ്പുള്ള പ്രാഥമിക ചർച്ച പോലും മണിക്കുട്ടനുമായി നടത്തിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.

പൂക്കോട് വെറ്റിനറി സർവകലാശാലയിലെ ടീച്ചിങ് അസിസ്റ്റൻറ് എന്ന ജോലിയിൽ തുടരാൻ മാത്രമാണ് ആഗ്രഹിക്കുന്നത് എന്ന് മണിക്കുട്ടന്‍ വ്യക്തമാക്കി. ബിജെപിയുടെ പ്രഖ്യാപനം താന്‍ അറിയാതെയാണ്. ജില്ലയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള പണിയ വിഭാഗത്തില്‍പ്പെട്ട ഒരാളെ നാമനിര്‍ദ്ദേശം ചെയ്തതില്‍ അഭിമാനമുണ്ട്.