മാന്നാറിൽ നിന്ന് വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി

ആലപ്പുഴ: മാന്നാറിൽ നിന്ന് വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി. കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെയാണ് തട്ടിക്കൊണ്ടു പോയത്. പാലക്കാട് വടക്കാഞ്ചേരിയിൽ യുവതിയെ ഇറക്കിവിട്ടു എന്നാണ് ലഭിക്കുന്ന വിവരം .തട്ടിക്കൊണ്ടു പോകലുമായി ബന്ധപ്പെട്ട 10 പ്രതികളെ തിരിച്ചറിഞ്ഞതായി ആണ് വിവരം.യുവതിയുമായി പോലീസ് മാന്നാറിലേക്ക് തിരിച്ചിട്ടുണ്ട്.

വീടിന്റെ വാതില്‍ തകര്‍ത്ത് യുവതിയെ ഒരു സംഘം ബലം പ്രയോഗിച്ച് തട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. സ്വര്‍ണക്കടത്തുമായി ബന്ധമുള്ള സംഘമാണ് യുവതിയെ തട്ടിക്കൊണ്ട് പോയതെന്നാണ് പൊലീസിന്റെ സംശയം