മാരിടൈം കോഴ്സ് തുടങ്ങി

കേരള മാരിടൈം അക്കാദമിയുടെ തലശ്ശേരി കേന്ദ്രത്തില്‍ മാരിടൈം കോഴ്സുകള്‍ ആരംഭിച്ചു. അക്കാദമിക്കു കീഴില്‍ സാമുദ്രീയ മേഖലയിലെ വിവിധ കോഴ്സുകള്‍ ലഭ്യമാക്കുന്നതിനായി തലശ്ശേരി തുറമുഖ ഓഫിസിനോടു ചേര്‍ന്ന് ആരംഭിച്ച കേരള മാരിടൈം അക്കാദമിയുടെ തലശ്ശേരി കേന്ദ്രത്തില്‍ ലാസ്‌കര്‍ കോഴ്സുകളാണ് തുടങ്ങിയത്. നാലുദിവസത്തെ കോഴ്സില്‍ ഉള്‍നാടന്‍ ജലായനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ലാസ്‌കര്‍ ലൈസന്‍സ് നേടുന്നതിനുള്ള യോഗ്യതകളിലൊന്നായ പരിശീലനമാണ് നല്‍കുന്നത്. ജലഗതാഗത മേഖലയില്‍ വര്‍ധിച്ചുവരുന്ന സാധ്യതകള്‍ പ്രയോജനപ്പെടുന്നതിന് ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുന്ന ഈ കോഴ്സ് ഉള്‍പ്പടെ വിവിധ കോഴ്സുകള്‍ മാരിടൈം അക്കാദമിയുടെ കണ്ണൂര്‍ ക്യാമ്പസിലും തലശേരി ക്യാമ്പസിലും ആരംഭിക്കുമെന്ന് ആദ്യസെഷന്‍ തുടങ്ങി ക്യാമ്പസ് മാനേജറും അഴീക്കോട് പോര്‍ട്ട് ഓഫിസറുമായ ക്യാപ്റ്റന്‍ പ്രദീഷ് കെ ജി നായര്‍ അറിയിച്ചു. ഏപ്രില്‍ 23 വരെ നടക്കുന്ന കോഴ്സില്‍ മാരിടൈം മേഖലയിലെ വിദഗ്ദര്‍ ക്ലാസുകള്‍ നയിക്കും.