മാലിന്യ സംസ്കരണ രംഗത്ത് കുതിപ്പിനൊരുങ്ങി പെരളശ്ശേരി ഗ്രാമപഞ്ചായത്ത്

ജില്ലാ തല സെമിനാര്‍ നടത്തി

മാലിന്യ സംസ്‌കരണ രംഗത്ത് പുതിയ പദ്ധതികളുമായി പെരളശ്ശേരി പഞ്ചായത്ത് . ഇതിനായി വിദഗ്ധരുടെ നേത്യത്വത്തിൽ ഒരു കരട് റിപ്പോർട്ട് തയ്യാറാക്കി.എട്ട് കോടി രൂപയുടെ പദ്ധതികൾ ഉൾപ്പെട്ടതാണ് കരട് റിപ്പോർട്ട്. പെരളശ്ശേരി ടൗണ്‍ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിലവില്‍ അഞ്ച് കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.
ഇതിൻ്റെ ഭാഗമായി പഞ്ചായത്തും ഹരിത കേരള മിഷനും സംയുക്തമായി ജില്ലാതല സെമിനാർ സംഘടിച്ചു. മാലിന്യ സംസ്കരണ രംഗത്തെ വിദഗ്ധർ പങ്കെടുത്തു.

അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മാലിന്യ മുക്തമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനംഏറ്റെടുത്ത് വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ ശുചിത്വ പഞ്ചായത്തായി പെരളശേരിയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. കേന്ദ്ര കേരള സര്‍ക്കാരുകളുടെ വിവിധ ഏജന്‍സികളുടെ സഹായത്തോടെ ജനകീയ കാമ്പെയിന്‍ ആയാണ് പദ്ധതികള്‍ നടപ്പാക്കുക.
പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ കെ സുഗതന്‍ കരട് അവതരിപ്പിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, സംസ്ഥാന ശുചിത്വ മിഷന്‍, ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍സ് ഫിലിപ്പ് പി ഡി പി, ക്ലീന്‍ കേരള കമ്പനി എംഡി കേശവന്‍ നായര്‍, സംസ്ഥാന ഹരിത കേരളം മിഷന്‍ കണ്‍സള്‍ട്ടന്റ് ടി പി സുധാകരന്‍, സംസ്ഥാന ശുചിത്വ മിഷന്‍ സീനിയര്‍ കണ്‍സല്‍ട്ടന്റ് രഞ്ചു ആര്‍ പിള്ള പെലിക്കണ്‍ ഫൗണ്ടേഷന്‍ പ്രതിനിധി ഡോ മനോജ്, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി ഗംഗാധരന്‍ മാസ്റ്റര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍ , ശുചിത്വ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ സിറാജ്ജുദ്ധീന്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.