മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കാത്തവർക്ക് എതിരെ നടപടി

കണ്ണൂർ: മാലിന്യ സംസ്‌കരണത്തിലെ പിഴവും നിയമ ലംഘനവും നിരോധിത പ്ലാസ്‌റ്റിക്‌ വസ്‌തുക്കളുടെ വിൽപ്പനയും കണ്ടെത്തി നടപടിയെടുക്കാൻ രണ്ടാമത്തെ സ്കാഡും ജില്ലയിൽ പ്രവർത്തനം തുടങ്ങി. നിരോധിത വസ്തുക്കൾ കണ്ടെത്താൻ പുറമെ പൊതു സ്ഥലത്തും അല്ലാതെയും ഉള്ള മാലിന്യ നിക്ഷേപം, പ്ലാസ്റ്റിക് കത്തിക്കൽ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കാത്ത കടകൾ, സ്ഥാപനങ്ങൾ എന്നിവയിൽ നടപടിയെടുക്കാൻ അതത് തദ്ദേശ സ്ഥാപനങ്ങളോട് നടപടിയെടുക്കാൻ സ്ക്വാഡ് ശുപാർശ ചെയ്‌തു. ഏഴ്‌ ദിവസത്തിനുള്ളിൽ എൻഫോഴ്‌സ്‌മെന്റ്‌ സെക്രട്ടറിയറ്റിന് തദ്ദേശ സ്ഥാപനങ്ങൾ ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികൾ റിപ്പോർട്ട് ചെയ്യണം.