മാവോവാദി ഭീഷണി നേരിടുന്ന പോളിങ്ങ് ബൂത്തുകളിൽ കർശന സുരക്ഷ ഒരുക്കാൻ നിർദേശം

റിപ്പോർട്ട്:അക്ഷയ് പേരാവൂർ

മാവോവാദി ഭീഷണി നേരിടുന്ന പോളിങ്ങ് ബൂത്തുകളിൽ കർശന സുരക്ഷ ഒരുക്കാൻ നിർദേശം. ഇരിട്ടി പോലീസ് സബ്ഡിവിഷന് കീഴിൽ മാവോവാദി ഭീഷണി നേരിടുന്ന 34 ബൂത്തുകളുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. ഈ പോളിങ്ങ് ബൂത്തുകളിൽ പോലീസ് സുരക്ഷയ്ക്ക് പുറമേ, തണ്ടർബോൾട്ട് നിരീക്ഷണവും ഏർപ്പെടുത്താനാണ് തീരുമാനം.


ഇരിട്ടി പോലീസ് സബ്ഡിവിഷന് കീഴിലുള്ള പല പ്രദേശങ്ങളിലും മുൻപ് മാവോവാദി ഭീഷണിനിലനിന്നിരുവെങ്കിലും കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ നിരവധി തവണയാണ് മാവോയിസ്റ്റ് സാന്നിധ്യം റിപ്പോർട്ട് ചെയ്തത്.
ഇരിട്ടി പോലീസ് സബ്ഡിവിഷന് കീഴിൽ മാവോവാദി ഭീഷണി നേരിടുന്ന 34 ബൂത്തുകളാണുള്ളത്. ഈ ബൂത്തുകളിൽ പോലീസ് സുരക്ഷയ്ക്ക് പുറമേ,

തണ്ടർബോൾട്ട് നിരീക്ഷണവും ഏർപ്പെടുത്തും. ഇരിട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ 4 ,ഉളിക്കലിൽ 2 , ആറളം 4 ,കരിക്കോട്ടകരി 10, പേരാവൂർ 4, കേളകം
10 ഉം ബൂത്തുകളാണ് ഭീഷണി നേരിടുന്നത്.
രണ്ട് വർഷത്തിനിടയിൽ
രണ്ട് തവണയാണ് കൊട്ടിയൂർ അമ്പായത്തോട് മാവോവാദികളെത്തി സായുധ പ്രകടനം നടത്തിയത്.
2018, ഡിസംബറിലും 2019 ഡിസംബറിലുമായിരുന്നു സായുധ പ്രകടനം.

അടക്കാത്തോട് രാമച്ചി കോളനിയിൽ അഞ്ചിൽ അധികം തവണയും ശാന്തിഗിരി, പാൽച്ചുരം കോളനി, കോളയാട് ചെക്യേരി കോളനി, തുടങ്ങിയ സ്ഥലങ്ങളിലും
മാവോയിസ്റ്റ് സാന്നിധ്യം റിപ്പോട്ട് ചെയ്തു.
ഇതിനെറെ കൂടി പശ്ചാത്തലത്തിലാണ് വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മാവോവാദി ഭീഷണി നേരിടുന്ന പോളിങ്ങ് ബൂത്തുകളിൽ കർശന സുരക്ഷ ഒരുക്കാൻ അധികൃതർ നിർദേശം നൽകിയത്.

വയനാട്ടിൽ പോലിസ് ഏറ്റുമുട്ടലിൽ മാവോയിസ്റ് കൊല്ലപ്പെട്ട സാഹചര്യത്തിൽ വയനാടുമായി അതിർത്തി പങ്കിടുന്ന ആറളം കൊട്ടിയൂർ വനമേഖലകളിൽ തണ്ടർബോൾട്ടിൻ്റെ നേതൃത്യത്തിലുള്ള നിരീക്ഷണവും പരിശോധനയും തുടരുകയാണ്.