മാഹിയിലും റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു.

മാഹി: കേന്ദ്ര ഭരണ പ്രദേശമായ മാഹിയിലെ റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ റീജിനൽ അഡ്മിനിസ്ട്രേറ്റർ അമൻ ശർമ്മ ദേശീയ പതാക ഉയർത്തിമാർച്ച് പാസ്റ്റിൽ സെല്യൂട്ട് സ്വീകരിച്ചു.പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ നടന്നത്.

പുതുച്ചേരി പോലീസ്, ഐ.ആർ.ബി, ഹോംഗാർഡ്സ്, എന്നിവർ മാർച്ച് പാസ്റ്റിൽ അണിനിരന്നു.മാഹി സി.ഐ.ആടൽ അരശനാണ് പരേഡ് നയിച്ചത്. മാഹി എം.എൽ.എ.ഡോ.വി.രാമചന്ദ്രൻ മാസ്റ്റർ, മുൻ മന്ത്രി ഇ.വത്സരാജ്, പോലീസ് സൂപ്രണ്ട് രാജശേഖരൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.