മാർപ്പാപ്പയുടെ ഡോക്‌ടർ കോവിഡ്‌ ബാധിച്ച്‌ മരിച്ചു

വത്തിക്കാൻ സിറ്റി. കോവിഡ് ബാധിച്ച്‌ മാർപാപ്പയുടെ ഡോക്ടര്‍ ഡോ.ഫബ്രീസിയോ സൊക്കോര്‍സി (78) അന്തരിച്ചു. കാൻസർ രോഗിയുമായിരുന്നു. 2015 മുതൽ മാർപ്പാപ്പയുടെ ഡോക്‌ടറാണ്‌. ഡോക്‌ടർ മാർപ്പാപ്പയുമായി അടുത്തിടെ സമ്പർക്കമുണ്ടായിട്ടില്ലെന്ന്‌ പറയുന്നു.