മിഗ്- 29കെ വിമാനം തകർന്ന് കാണാതായ നാവികസേനാ പൈലറ്റിൻ്റെമൃതദേഹം കണ്ടെത്തി.

പനജി: മിഗ്- 29കെ വിമാനം തകർന്ന് കാണാതായ നാവികസേനാ പൈലറ്റ് കമാൻഡർ നിഷാന്ത് സിങ്ങിന്റെ മൃതദേഹം കണ്ടെത്തി. അപകടം നടന്ന് 11 ദിവസങ്ങൾക്കു ശേഷമാണ് ഗോവയുടെ തീരത്തിനു സമീപം കടലിന്റെ അടിത്തട്ടിൽനിന്ന് മൃതദേഹം കണ്ടെത്തിയത്.

നവംബർ 26ന് ആണ് നിഷാന്ത് സിങ്ങ് പറത്തിയിരുന്ന മിഗ് വിമാനം അറബിക്കടലിൽ തകർന്നുവീണത്. കരയിൽനിന്ന് 30 മൈലുകൾ അകലെ 70 മീറ്റർ ആഴത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് നാവികസേന പ്രസ്താവനയിൽ പറഞ്ഞു.

വിമാനത്തിലുണ്ടായിരുന്ന ട്രെയിനിയായ രണ്ടാം പൈലറ്റിനെ രക്ഷാപ്രവർത്തകർ കണ്ടെത്തി രക്ഷപ്പെടുത്തിയിരുന്നു. നിഷാന്തിനായുള്ള തിരച്ചിൽ ഊർജ്ജിതമായി നടന്നുവരുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.