മിനി ജോബ് ഫെയർ
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഏപ്രിൽ 29, 30 തീയതികളിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് മണി വരെ അഭിമുഖം നടത്തും.
ടെക്നിക്കൽ എഞ്ചിനീയർ, മൊബൈൽ ആപ്പ് ഡവലപ്പർ (ആൻഡ്രോയിഡ്, ഐ ഒ എസ്, ഫ്ളെട്ടർ), സോഫ്റ്റ്വെയർ ഡെവലപ്പർ (പി എച്ച് പി, ലാറവെൽ, റിയാക്ട് ആന്റ് നോഡ്) കണ്ടന്റ് റൈറ്റർ, എസ് ഇ ഒ അനലിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിങ്, അക്കൗണ്ടന്റ്, മെക്കാനിക്ക്, സ്പെയർ പാർട്സ് എക്സിക്യൂട്ടീവ്, ട്രെയിനി ടെക്നീഷ്യൻ, ഷോറും എക്സിക്യൂട്ടീവ്, ഫീൽഡ് എക്സിക്യൂട്ടീവ്, ജിയോ ഫൈബർ എഞ്ചിനീയർ, ഹോം സെയിൽസ് ഓഫീസർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, അക്കാദമിക് കൗൺസിലർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
യോഗ്യത: പ്ലസ്ടു/ ഡിഗ്രി, ഐ ടി ഐ, ഡിപ്ലോമ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, എം സി എ/ ബി സിഎ, ബി ടെക് കമ്പ്യൂട്ടർ സയൻസ്.
താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിന് പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്തവർക്കും രജിസ്ട്രേഷൻ സ്ലിപ് സഹിതം വന്ന് പങ്കെടുക്കാവുന്നതാണ്. ഫോൺ: 0497 2707610, 6282942066.