മിനി ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം.

തിരുവനന്തപുരം: കല്ലമ്പലത്ത്(തോട്ടക്കാട്) മിനി ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം. കാർ യാത്രക്കാരായ അഞ്ച് പേരാണ് മരിച്ചത്. കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ചത്. കൊല്ലത്തേക്ക് പോയ മീൻ ലോറിയും തിരുവനന്തപുരത്തേക്ക് വന്ന സ്വിഫ്റ്റ് കാറും ആണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിന് തീപിടിച്ചു.

മരിച്ച വിഷ്ണു, രാജീവ്, അരുണ്‍, സുധീഷ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാളുടെ മൃതദേഹം കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലുമാണ് ഉള്ളത്.

അപകടം നടന്ന ഉടൻ തന്നെ പോലീസും ഫയർ ഫോഴ്സും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു. രണ്ടുപേർ അപകടം നടന്ന ഉടനെയും മറ്റു മൂന്നുപേർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ ഏറെക്കുറേ തകർന്ന അവസ്ഥയിലാണുള്ളത്