മുഖ്യമന്ത്രിക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴി പരാതി കൊടുക്കണമെങ്കിൽ ഇനി മുതല്‍ 20 രൂപ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കും

തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ പൊതുജന പരാതി പരിഹാര സംവിധാനമായ സിഎംഒ പോര്‍ട്ടലിലേക്ക് പരാതി അയക്കാന്‍ ഇനി സര്‍വീസ് ചാര്‍ജ് നല്‍കണം.

ഇനി മുതല്‍ സി.എം.ഒ പോര്‍ട്ടല്‍ വഴിയുള്ള പരാതികള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിക്കുമ്ബോള്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് പൊതു ജനങ്ങളില്‍നിന്നു 20 രൂപ സര്‍വീസ് ചാര്‍ജായി ഈടാക്കാന്‍ അനുമതി നല്‍കിക്കൊണ്ടാണ് പുതിയ ഉത്തരവ്.

മാത്രമല്ല അക്ഷയ കേന്ദ്രങ്ങള്‍ വഴി സി.എം.ഒ പോര്‍ട്ടലിലേക്ക് പരാതി നല്‍കുന്നതിന് നേരത്തേ സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടുത്തിയിരുന്നില്ല. കൂടാതെ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഡയറക്ടര്‍ ഇതിനുവേണ്ടി 20 രൂപ ഈടാക്കാമെന്ന് അഭിപ്രായപ്പെട്ടത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയായിരുന്നു.