മുഖ്യമന്ത്രി ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക്. തുടര്‍ ചികിത്സയ്ക്കായി ഈ മാസം 23നാണ് അമേരിക്കയിലേക്ക് പോകുന്നത്. മെയ് പകുതി വരെ മുഖ്യമന്ത്രി അമേരിക്കയില്‍ തുടരും.ഇത് മൂന്നാം തവണയാണ് ചികിത്സാ ആവശ്യത്തിനായുള്ള മുഖ്യമന്ത്രിയുടെ യാത്ര.