മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം ഇന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം ഇന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍. രാവിലെ പത്തരയ്ക്ക് കണ്ണൂര്‍ നായനാര്‍ അക്കാഡമിയിലാണ് ആദ്യ പരിപാടി. വൈകീട്ട് നാല് മണിക്ക് കാഞ്ഞങ്ങാട് പടന്നക്കാടുള്ള ബേക്കല്‍ ക്ലബിലെ യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും.

വിവിധ മേഖലകളിലെ വിദഗ്ധരുമായും പൗരപ്രമുഖരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ജില്ലകളിലെ മന്ത്രിമാരും എല്‍ഡിഎഫ് എംപിമാരും എംഎല്‍എമാരും പങ്കെടുക്കും. തെരഞ്ഞെടുത്ത വ്യക്തികളെ മാത്രമാണ് പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുള്ളത്.