മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശപത്രിക സമർപ്പിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ വാരണാധികാരി ബെവിൻ ജോൺ വർഗീസിന് മുമ്പാകെയാണ് പത്രിക സർപ്പിച്ചത്.

ജില്ലാ സെക്രട്ടറി എംവി ജയരാജനൊപ്പമാണ് പത്രിക നൽകാൻ മുഖ്യമന്ത്രി വാരണാധികാരിയുടെ ഓഫീസിലേക്കെത്തിയത്. രണ്ട് സെറ്റ് പത്രികയാണ് ഇന്ന് സമർപ്പിച്ചത്. സിപിഎം നേതാക്കളായ സിഎൻ ചന്ദ്രൻ, പി ബാലൻ എന്നിവർ പത്രികയിൽ മുഖ്യമന്ത്രിയെ പിന്തുണച്ചു.