മുണ്ടക്കയത്തെ വയോധികന്‍ മരിച്ച സംഭവം;മകൻ അറസ്റ്റിൽ
മുണ്ടക്കയം: മകന്‍ മുറിയില്‍ പൂട്ടിയിട്ട വയോധികന്‍ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ മരിച്ച സംഭവത്തില്‍ മകനെ പോലീസ് അറസ്റ്റുചെയ്തു. വണ്ടന്‍പതാല്‍ അസംബനി തൊടിയില്‍ വീട്ടില്‍ പൊടിയന്‍ (80) മരിച്ചസംഭവത്തിലാണ് മകന്‍ റെജിയെ അറസ്റ്റുചെയ്തത്.
പിതാവിനെയും മാതാവിനെയും മുറിയില്‍ പൂട്ടിയിട്ട് ഭക്ഷണവും വെള്ളവും നല്‍കാതെ പട്ടിണിക്കിടുകയായിരുന്നു. പൊടിയനെയും ഭാര്യ അമ്മിണിയെയും മകന്‍ റെജി ഭക്ഷണം നല്‍കാതെ വീട്ടില്‍ പൂട്ടിയിട്ട വിവരം വയോധികരെ തിരക്കിയെത്തിയ ആരോഗ്യപ്രവര്‍ത്തകയാണ് പുറംലോകത്തെ അറിയിച്ചത്.
ഇതോടെ കഴിഞ്ഞ ദിവസം ജനപ്രതിനിധികളും പോലീസും എത്തി ഇരുവരെയും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് പൊടിയന്‍ മരിച്ചത്. അമ്മിണി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.