മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം.
മുണ്ടേരി: നാഷണൽ ഹെൽത്ത് സിസ്റ്റം റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന ക്വാളിറ്റി പരിശോധനയിൽ മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം കിട്ടി.92.1% മാർക്കോടു കൂടിയാണ് ദേശീയ പുരസ്കാരമായ എൻക്വാസ് അക്രഡിറ്റേഷൻ കൈവരിച്ചത്.
കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിലാണ് അവലോകനം നടന്നത്.
ജില്ലാ – സംസ്ഥാന പരിശോധനയിൽ വിജയിച്ചതിനെ തുടർന്നാണ് ദേശീയ ടീം പരിശോധന നടത്തിയത്.
ഫലപ്രദമായ പൊതുജനാരോഗ്യ സംവിധാനം, ജനറൽ അഡ്മിനിസ്ട്രേഷൻ, ഒ.പി ഡിപാർട്മെന്റ്, ജീവിതശൈലീ രോഗനിർണയം, ഫാർമസി, ലബോറട്ടറി, പെയിൻ ആൻറ് പാലിയേറ്റീവ് തുടങ്ങിയവ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടു പോകാൻ ജനങ്ങളുടെ സഹകരണം തുടർന്നും ഉണ്ടാവണമെന്ന് മെഡി.ഓഫിസർ ഡോ: കെ.പി.അഷ്റഫ് ആവശ്യപ്പെട്ടു.