മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു

ന്യൂഡൽഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാനും ഓർത്തഡോക്സ് സഭാ മുൻ ട്രസ്റ്റിയുമായ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഡൽഹിയിൽവച്ചായിരുന്നു അന്ത്യം.ഹൃദയാഘാതമാണ് മരണകാരണം.

1949 നവംബർ രണ്ടിന് പത്തനംതിട്ടിയലെ കോഴഞ്ചേരിയിലാണ് ജനിച്ചത്.

കഴിഞ്ഞ വർഷം ഫോബ്‌സ് മാഗസിൻ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇടം നേടി ആറ് മലയാളികളിൽ ജോർജ് മുത്തൂറ്റും ഇടംപിടിച്ചിരുന്നു.