മുത്തൂറ്റ് ഫിനാ‍ന്‍സ് കവര്‍ച്ച;ആറുപേരെ അറസ്റ്റ് ചെയ്തു.

മുത്തൂറ്റ് ഫിനാ‍ന്‍സ് കവര്‍ച്ചാകേസില്‍ ആറുപേരെ ഹൈദരാബാദില്‍ നിന്ന് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഹൊസൂരിലെ ബ്രാഞ്ചില്‍ നിന്നും തോക്ക് ചൂണ്ടി 25 കിലോ സ്വര്‍ണമാണ് കവര്‍ന്നത് . നഷ്ടപ്പെട്ട സ്വര്‍ണവും കണ്ടെടുത്തു.

ഭഗല്‍പൂര്‍റോഡിലെ ബ്രാഞ്ചില്‍ ഒമ്പതരയോടെ മുഖമൂടി സംഘം ഇരച്ചുകയറുകയായിരുന്നു. സെക്യുരിറ്റി ജീവനക്കാരനെ അടിച്ചുതാഴെയിട്ട സംഘം ജീവനക്കാരെ മുഴുവന്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തി. പിന്നീട് ബ്രാഞ്ച് മാനേജറില്‍ താക്കോലുകള്‍ കൈക്കലാക്കി.

കൊല്ലമെന്നു ഭീഷണിപെടുത്തി ജീവനക്കാരെ ഉപയോഗിച്ചു തന്നെ ലോക്കര്‍ തുറപ്പിച്ചു. 25 കിലോ സ്വര്‍ണവും തൊണ്ണൂറ്റാറായിരം രൂപയും കവര്‍ന്നു.