മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എംപി ഗോവിന്ദന്‍ നായര്‍ അന്തരിച്ചു.

കോട്ടയം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എംപി ഗോവിന്ദന്‍ നായര്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. ആര്‍ ശങ്കറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായിരുന്ന ഗോവിന്ദന്‍ നായര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അഭിഭാഷകന്‍ ആയിരുന്ന ഗോവിന്ദന്‍ നായര്‍ കേരള ബാര്‍ അസോസിയേഷന്‍ അംഗം, എന്‍എസ്‌എസ് പ്രതിനിധി സഭാംഗം, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കെഎഫ്‌സി, മീറ്റ് പ്രൊഡക്‌ട്്‌സ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ എന്നീ പദവികളും വഹിച്ചു.