മുന്‍ മിസ് യു എസ് എ ചെസ്‌ലി ക്രിസ്റ്റ് കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു.

ന്യൂയോര്‍ക്ക്: മുന്‍ മിസ് യു എസ് എ ചെസ്‌ലി ക്രിസ്റ്റ് (30) കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു.ചെസ്‌ലി താമസിക്കുന്ന 60 നിലയുള്ള ഫ്ലാറ്റില്‍ നിന്ന് താഴേക്കു ചാടിയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

”ഈ ദിനം ശാന്തിയും സമാധാനവും തരട്ടെ” എന്ന അടിക്കുറിപ്പോടെ മരിക്കുന്നതിന് മുൻപ് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരുന്നു.

ഫാഷന്‍ ബ്ലോഗര്‍, അഭിഭാഷക, ടിവി അവതാരക എന്നീ നിലകളില്‍ പ്രശസ്തയാണ് ചെസ്‌ലി. 2019ല്‍ ആണ് മിസ് യു എസ് എ പട്ടം ചൂടിയത്. 27 വയസ്സായിരുന്നു അന്ന് പ്രായം. ചെയ്യാത്ത കുറ്റത്തിന് തടവില്‍ കഴിയേണ്ടിവന്നവരുടെ ശിക്ഷാകാലാവധി കുറയ്ക്കാന്‍ ചെസ്‌ലി സൗജന്യമായി നിയമസഹായം നല്‍കിയിരുന്നു.