മുലയൂട്ടല്‍ വാരാചരണം; വിവരണ മത്സരം

ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ് ദേശീയ ആരോഗ്യദൗത്യവും ചേര്‍ന്ന് രണ്ടു വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ അമ്മമാര്‍ക്കായി വീഡിയോ മത്സരം നടത്തുന്നു. മുലയൂട്ടലിന്റെ പ്രാധാന്യത്തെ പറ്റി വിവരിക്കുന്ന ഒരു മിനിറ്റില്‍ കുറയാത്ത വീഡിയോ റെക്കോര്‍ഡ് ചെയ്ത് അയക്കുക. മുലയൂട്ടല്‍ പരിരക്ഷണം: ഒരു കൂട്ടായ ഉത്തരവാദിത്തം എന്നതാണ് ഈവര്‍ഷത്തെ വാരാചരണ സന്ദേശം. അവസാന തീയതി ആഗസ്ത് 13 ന് വൈകിട്ട് അഞ്ചു മണി. വീഡിയോ 9447934157,9526424815 എന്നീ വാട്‌സപ്പ് നമ്പറുകളില്‍ അയക്കണം.