മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് ക​ത്ത​യ​ച്ചു.

തി​രു​വ​ന​ന്ത​പു​രം: പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് ക​ത്ത​യ​ച്ചു.

ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി ഭ​ര​ണ​ഘ​ട​ന​യ്ക്ക് നി​ര​ക്കാ​ത്ത​താ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി ക​ത്തി​ൽ തു​റ​ന്ന​ടി​ച്ചു. മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ വി​ളി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഗ​വ​ർ​ണ​ർ​ക്ക് വി​വേ​ച​നാ​ധി​കാ​രം ഇ​ല്ല.

സമ്മേളനം വിളിച്ച്‌ ചേര്‍ക്കുന്നതിന് അടിയന്തര സാഹചര്യം ഇല്ല എന്ന ഗവര്‍ണറുടെ വാദം തെറ്റാണെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം ഇന്നത്തെ നിലയിലേക്ക് വളര്‍ന്നത് അടുത്ത ദിവസങ്ങളിലാണെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു.

ഭക്ഷണ സാധനങ്ങള്‍ക്കായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് കര്‍ഷക സമൂഹവും കാര്‍ഷിക മേഖലയും നേരിടുന്ന പ്രശ്‌നങ്ങളില്‍ വലിയ ഉത്കണ്ഠയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

നി​യ​മ​സ​ഭ​യി​ൽ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​മു​ള്ള സ​ർ​ക്കാ​രി​ന്‍റെ ശി​പാ​ർ​ശ ത​ള്ളി​ക്ക​ള​യാ​ൻ ഗ​വ​ർ​ണ​ർ​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കാ​ർ​ഷി​ക നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രെ സം​യു​ക്ത പ്ര​മേ​യം പാ​സാ​ക്കു​ന്ന​തി​നാ​യി ചേ​രാ​ൻ നിശ്ചയിച്ചിരുന്നതാണ് സമ്മേളനം