മൂന്ന് മക്കള്‍ക്ക് വിഷം നല്‍കി അമ്മ ആത്മഹത്യ ചെയ്തു.

തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ മക്കള്‍ക്ക് വിഷം നല്‍കി അമ്മ ആത്മഹത്യ ചെയ്തു. കുന്നുമുകള്‍ തറത്തരികത്ത് വീട്ടില്‍ ശ്രീജ (26) യാണ് മരിച്ചത്.ഒന്‍പത്, ഏഴ്, മൂന്നര വയസുള്ള കുട്ടികളാണ് ഇവര്‍ക്കുള്ളത്. മൂന്ന് പേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷം ഉള്ളില്‍ ചെന്ന മൂന്ന് മക്കളുടേയും നില ​ഗുരുതരമായി തുടരുന്നു.

ഇവരുടെ ഭര്‍ത്താവ് ബിജു പുനെയിലാണ് ജോലി ചെയ്യുന്നത്. കുറച്ചു കാലമായി ഇയാള്‍ കുടുംബവുമായി അകല്‍ച്ചയിലായിരുന്നു. കുടുംബ പ്രശ്നങ്ങളാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്നതും വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.