മൃതദേഹത്തിൽ ദേശീയപതാക പുതപ്പിച്ചു; കർഷകന്റെ കുടുംബത്തിന്റെപേരിൽ കേസ്

ന്യൂഡൽഹി:ഗാസിപ്പുർ അതിർത്തിയിലെ സമരകേന്ദ്രത്തിനുസമീപം അപകടത്തിൽ മരിച്ച കർഷകന്റെ മൃതദേഹത്തിൽ ദേശീയപതാക പുതപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. യു.പി.യിലെ പിലിഭിത്തിലാണ് സംഭവം. കർഷകന്റെ അമ്മ ജസ്വീർ കൗർ, സഹോദരൻ ഗുർവീന്ദർ തുടങ്ങിയവരുടെപേരിലാണ് കേസ്.

ബാരി ബുജിയ ഗ്രാമക്കാരൻ ബൽജീന്ദ്രയാണ് ജനുവരി 25-ന് ഗാസിപ്പുർ സമരകേന്ദ്രത്തിനുസമീപത്ത് അപകടത്തിൽ മരിച്ചത്. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഫെബ്രുവരി രണ്ടിന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.