മൊബൈൽ ഫോൺ ചാർജിലിട്ട് ഉപയോഗിക്കരുത്..! മുന്നറിയിപ്പുമായി കേരള അഗ്നി രക്ഷാസേന
തൃശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സാഹചര്യത്തിൽ ഫോണ്‍ ഉപയോഗിക്കുന്നതിന് മുന്നറിയിപ്പുമായി കേരള അഗ്നി രക്ഷാസേന.
ഫോൺ ചാർജ് ചെയ്യുമ്പോൾ ഉപയോഗിക്കരുത്. ചാർജിങ്ങിൽ ഇട്ടുകൊണ്ട് ഫോണിൽ സംസാരിക്കുന്ന ശീലമുണ്ടെങ്കിൽ അവസാനിപ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.
കൂടാതെ രാത്രി മുഴുവൻ ഫോൺ ചാർജിങ്ങിന് ഇടാതിരിക്കുക. ഒരു കാരണവശാലും ഫോൺ തലയണയുടെ അടിയിൽ വച്ചുകൊണ്ട് ചാർജിങ്ങിനിടരുത്. ചാർജിങ് മൂലമുള്ള ചൂടിന് ഒപ്പം തലയണയുടെ കീഴിലെ സമ്മർദ്ദവും ചൂടും കൂടി ആവുമ്പോൾ അപകട സാധ്യത ഏറും. ചാർജിങ്ങിനിടയിൽ ഫോൺ അമിതമായി ചൂടാവുന്നതു ശ്രദ്ധയിൽപ്പെട്ടാൽ ചാർജിങ് അവസാനിപ്പിക്കുക. ഫോൺ തണുത്തതിന് ശേഷം മാത്രം വീണ്ടും ചാർജ് ചെയ്യുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങള്‍.