മൈക്രോ ഫിനാൻസ് വായ്പക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ സംസ്ഥാന കുടുംബശ്രീ മിഷനുമായി ചേർന്ന് നടപ്പാക്കുന്ന വനിതാ ശാക്തീകരണ പദ്ധതിയിൽ മൈക്രോ ഫിനാൻസ് വായ്പ നൽകാനായി കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്ത അയൽക്കൂട്ടങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കുടുംബശ്രീയുടെ ഗ്രേഡിംഗ് ലഭിച്ച പട്ടികജാതി വനിതകളുടെ അയൽക്കൂട്ടങ്ങൾ ആയിരിക്കണം. ഒരു അയൽക്കൂട്ടത്തിന് സബ്‌സിഡിയോടെ പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് വായ്പ. അംഗങ്ങളുടെ പ്രായപരിധി 18 മുതൽ 55 വരെ. കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയരുത്. പലിശ നിരക്ക് അഞ്ച് ശതമാനവും തിരിച്ചടവ് കാലയളവ് മൂന്ന് വർഷവുമാണ്. കുടുംബവാർഷിക വരുമാനം ഗ്രാമപ്രദേശങ്ങളിൽ 49,000 രൂപയും നഗരപ്രദേശങ്ങളിൽ 60,000 രൂപ വരെയുള്ള ഓരോ അംഗങ്ങൾക്കും 10,000 വെച്ച് പരമാവധി ഒരു ലക്ഷം രൂപ വരെയും സബ്‌സിഡി ലഭിക്കും. വിശദ വിവരങ്ങളും അപേക്ഷാ ഫോറവും കോർപ്പറേഷന്റെ ജില്ലാ കാര്യാലയത്തിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും ഫെബ്രുവരി 10നകം ഓഫീസിൽ ലഭ്യമാക്കണം. ഫോൺ: 0497 2705036, 9400068513.