മൈക്രോസോഫ്റ്റ് ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റ സെന്റര്‍ ഹൈദരാബാദില്‍ ആരംഭിക്കുന്നു

മൈക്രോസോഫ്റ്റ് ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റ സെന്റര്‍ ഹൈദരാബാദില്‍ ആരംഭിക്കാന്‍ തയാറെടുക്കുന്നു. ഇന്ത്യയില്‍ മൈക്രോസോഫ്റ്റ് ആരംഭിക്കുന്ന നാലാമത് ഡാറ്റാ സെന്ററാണ് ഹൈദരാബാദില്‍ ഒരുങ്ങുന്നത്. പൂനെ, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ അഞ്ച് വര്‍ഷത്തിലേറെയായി മൈക്രോ സോഫ്റ്റിന്റെ ഡാറ്റാ സെന്ററുകള്‍ പ്രവര്‍ത്തിച്ചുവരികയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റാ സെന്റര്‍ മൈക്രോസോഫ്റ്റ് ഹൈദരാബാദില്‍ സജ്ജമാക്കുന്നത്.