മൊഫിയയുടെ ആത്മഹത്യ: കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കിയും കണ്ണീര്‍വാതകവും
കൊച്ചി:ആലുവയിലെ നിയമ വിദ്യാർഥിനിയുടെ ആത്മഹത്യയിൽ സി.ഐ സുധീറിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവ എസ്.പി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകർക്ക് നേരെ രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് കണ്ണീർവാതകവും പ്രയോഗിച്ചു. പരിക്കേറ്റ രണ്ട് പ്രവർത്തകരെ ആലുവ ജനറൽ ആശുപത്രിയിലേക്ക് മാറ്റി
പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. ഇപ്പോള്‍ പ്രദേശത്ത് കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.