മൊഫിയ പർവീണിന്റെ ആത്മഹത്യ:ഭർത്താവിന് ജാമ്യം

കൊച്ചി: നിയമവിദ്യാർഥിനി മൊഫിയ പർവീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് മുഹമ്മദ് സുഹൈലിന് ജാമ്യം. ഹൈക്കോടതിയാണ് സുഹൈലിന് ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് പ്രതികളായ സുഹൈലിന്റെ മാതാപിതാക്കൾക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

സ്ത്രീധന പീഡനത്തെ തുടർന്നാണ് മൊഫിയ പർവീൺ ജീവനൊടുക്കിയത്. 2021 നവംബർ 23-നായിരുന്നു സംഭവം. ഭർത്താവിനും ഭർതൃമാതാപിതാക്കൾക്കുമെതിരേ ഗാർഹിക പീഡന പരാതി നൽകിയതിന് പിന്നാലെയായിരുന്നു മൊഫിയയുടെ ആത്മഹത്യ. കേസിൽ ഭർത്താവ് മുഹമ്മദ് സുഹൈലാണ് ഒന്നാം പ്രതി. സുഹൈലിന്റെ മാതാപിതാക്കളായ യൂസഫ്, റുഖിയ എന്നിവരും കേസിലെ പ്രതികളാണ്