മൊബൈലിൽ ഗെയിം കളിക്കുന്നതിൽ മാതാവ് വഴക്ക് പറഞ്ഞതിനെ തുടർന്ന് പതിനൊന്നുകാരി ആത്മഹത്യ ചെയ്തു.

കാസർകോട്: മൊബൈലിൽ ഗെയിം കളിക്കുന്നതിൽ മാതാവ് വഴക്ക് പറഞ്ഞതിനെ തുടർന്ന് മനംനൊന്ത് പതിനൊന്നുകാരി ആത്മഹത്യ ചെയ്തു.

കാസർകോട് മേൽപറമ്പ് കടാങ്കോട് സ്വദേശി അബ്ദുൽ റഹ്മാൻ ഷാഹിന ദമ്പതികളുടെ മകൾ ഫാത്തിമ അംന(11) ആണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് ആറേ മുക്കാലോടെയാണ് സംഭവം. മൊബൈൽ ഗെയിം കളിക്കുന്നത് കണ്ട മാതാവ് പഠിക്കാൻ പറഞ്ഞു.പിന്നെയും മൊബൈൽ ഉപയോഗിക്കുന്ന കണ്ടതോടെ മൊബൈൽ പിടിച്ചു വാങ്ങുകയായിരുന്നു. ഇതിൽ പിണങ്ങിയ വിദ്യാർത്ഥിനി ചൂരിദാർ ഷാൾ ഉപയോഗിച്ച് ജനൽ കമ്പിയിൽ ചുറ്റി തൂങ്ങുകയായിരുന്നു.

ഇത് കണ്ട മാതാവ് മറ്റുള്ളവരെ അറിയിച്ച് മേൽ പറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. ചന്ദ്രഗിരി ഗവ.ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് അംന.മുഹമ്മദ് അബ്ദുല്ല സഹോദരനാണ്.