മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ജില്ലയില്‍ വെള്ളി (ഒക്ടോബര്‍ 29) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ആലക്കോട് കമ്മ്യൂണിറ്റി ഹാള്‍, പെരിങ്ങോം താലൂക്ക് ആശുപത്രി, (ഓള്‍ഡ് ബ്ലോക്ക്), പറശ്ശിനിക്കടവ് പിഎച്ച്‌സി, ഏഴോം പിഎച്ച്‌സി, മാഹി കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും, കുത്തുപറമ്പ് താലൂക്ക് ആശുപത്രി, ഉളിക്കല്‍ എഫ് എച്ച് സി, പേരാവൂര്‍ താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ 12.30 വരെയും മലപ്പട്ടം കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും അയ്യപ്പന്‍തോട് മഹാത്മാജി വായനശാല, വള്ളിത്തോട് പിഎച്ച്‌സി, കേളകം പിഎച്ച്‌സി എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ നാല് മണിവരെയും മണിവരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.