മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ജില്ലയില്‍ തിങ്കള്‍ (നവംബര്‍ ഒന്ന്) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.
പഴയങ്ങാടി താലൂക്ക് ആശുപത്രി, ചെറുകുന്ന് തറ കുടുംബാരോഗ്യ കേന്ദ്രം, ഇരിട്ടി താലൂക്ക് ആശുപത്രി, കീഴ്പ്പള്ളി ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ടു മണി വരെയും പെരിങ്ങോം താലൂക്കാശുപത്രി (പഴയ കെട്ടിടം), ചെറുകുന്ന് വയോജന വിശ്രമ കേന്ദ്രം, മയ്യില്‍ സാമൂഹികാരോഗ്യ കേന്ദ്രം, കൂത്തുപറമ്പ് താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും കണ്ണൂര്‍ ഓഫീസേര്‍സ് ക്ലബില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് മൂന്നു വരെയും പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രം, കരുവഞ്ചാല്‍ ചര്‍ച്ച് പാരിഷ് ഹാള്‍, ഇരിക്കൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം, ഈരാട്ടുകുളങ്ങര ജനകീയ മന്ദിരം വാര്‍ഡ് ഒമ്പത് ചിറ്റാരിപ്പറമ്പ് എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലുമണി വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീര്‍ (ആരോഗ്യം) അറിയിച്ചു.