മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ജില്ലയില്‍ വെള്ളി (നവംബര്‍ അഞ്ച്) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.
പെരിങ്ങോം താലൂക്ക് ആശുപത്രി (പഴയ കെട്ടിടം), പറശ്ശിനിക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രം, പേരാവൂര്‍ താലൂക്ക് ആശുപത്രി, കൂത്തുപറമ്പ് താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ 12.30 വരെയും പഴയങ്ങാടി താലൂക്ക് ആശുപത്രി, ഇരിവേരി ആര്‍ വി മെട്ട വിജ്ഞാന്‍വാടി, ഇരിട്ടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ടു മണി വരെയും ആലക്കോട് കമ്മ്യൂണിറ്റി ഹാള്‍, കണ്ണൂര്‍ ഓഫീസേര്‍സ് ക്ലബ് എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു മണി വരെയും എരമം കാനപ്പള്ളിപൊയില്‍ വായനശാല, പുന്നച്ചേരി പ്രാാഥമികാരോഗ്യ കേന്ദ്രം, കാരുണ്യ ഭവന്‍ കൈതച്ചാല്‍, കേളകം പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീര്‍ (ആരോഗ്യം) അറിയിച്ചു.