മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
ജില്ലയില്‍ ചൊവ്വ (നവംബര്‍ ഒമ്പത്) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.
ചിറക്കല്‍ കുടുംബാരോഗ്യ കേന്ദ്രം, മയ്യില്‍ സാമൂഹികാരോഗ്യ കേന്ദ്രം, പേരാവൂര്‍ താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും പയ്യന്നൂര്‍ സ്വാമി ആനന്ദ തീര്‍ത്ഥ ട്രസ്റ്റ് കമ്മ്യൂണിറ്റി ഹാള്‍, ഏഴോം കുടുംബാരോഗ്യ കേന്ദ്രം, ഇരിട്ടി താലൂക്ക് ആശുപത്രി, ആര്‍വി മെട്ട വിജ്ഞാന്‍വാടി, മട്ടന്നൂര്‍ വയോജന വിശ്രമ കേന്ദ്രം എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് രണ്ടു മണിവരെയും കമ്പില്‍ സിഎച്ച് മുഹമ്മദ് കോയ സാംസ്‌കാരിക നിലയം, കോട്ടൂര്‍ സബ്‌സെന്റര്‍, കീഴ്പ്പള്ളി ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് നാല് മണി വരെയും കണ്ണൂര്‍ ഓഫീസേഴ്‌സ് ക്ലബ്ബില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീര്‍ (ആരോഗ്യം) അറിയിച്ചു.