മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

(ജൂണ്‍ 22) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. സൈക്ലോണ്‍ ഷെല്‍ട്ടര്‍ പൊന്നിയം സറാമ്പി (രാവിലെ 10 മണി-ഉച്ചക്ക് 12.30), ഡയറ്റ് പാലയാട് കോണ്‍ഫറന്‍സ് ഹാള്‍ ചിറക്കുനി (ഉച്ചക്ക് രണ്ടു മണി-വൈകിട്ട് നാലുമണി), എടവേലി സ്‌കൂള്‍ (രാവിലെ 10 മണി-ഉച്ചക്ക് 12.30), അങ്ങാടിക്കടവ് പ്രാഥമികാരോഗ്യകേന്ദ്രം (ഉച്ചക്ക് രണ്ടു മണി-വൈകിട്ട് നാലുമണി), തോട്ടട ഹൈസ്‌കൂള്‍ (രാവിലെ 10-ഉച്ചക്ക് 12 മണി), കുറുവ യു പി സ്‌കൂള്‍ (ഉച്ചക്ക് ഒരു മണി-വൈകിട്ട് നാല്), കൈതേരി പാലം എല്‍ പി സ്‌കൂള്‍ (രാവിലെ 10-വൈകിട്ട് നാലുമണി), ബിഇഎംഎല്‍പി സ്‌കൂള്‍ പയ്യന്നൂര്‍ (രാവിലെ 10 മണി-ഉച്ചക്ക് 12.30), മാട്ടൂല്‍ പ്രാഥമികാരോഗ്യകേന്ദ്രം (ഉച്ചക്ക് രണ്ടു മണി-വൈകിട്ട് നാല്), കോട്ടൂര്‍ സബ്സെന്റര്‍ ശ്രീകണ്ഠപുരം (രാവിലെ 10-ഉച്ചക്ക് ഒരു മണി), മാപ്പിള എല്‍ പി സ്‌കൂള്‍ ശ്രീകണ്ഠപുരം (ഉച്ചക്ക് രണ്ടു മണി- വൈകിട്ട് നാല്) എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.