മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ശനിയാഴ്ച (ആഗസ്ത് 14) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. മാട്ടൂല്‍ എഫ് എച്ച് സി, ആര്‍സി അമല ബെയ്സിക് യു പി സ്‌കൂള്‍ പിണറായി, തോലമ്പ്ര യു പി സ്‌കൂള്‍, അരയാക്കൂല്‍ എല്‍ പി സ്‌കൂള്‍, പന്ന്യന്നൂര്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് നാല് വരെയും ടാഗോര്‍ സ്‌കൂള്‍ വെള്ളോറ, കുഞ്ഞാരയാല്‍ എഫ് ഡബ്ല്യൂ സി മൊറാഴ, അത്താഴക്കുന്ന് ബദരിയ യു പി സ്‌കൂള്‍ പുഴാതി എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ നാല് വരെയും ചാലാട് എല്‍ പി സ്‌കൂള്‍, ജി എല്‍ പി സ്‌കൂള്‍ മാതമംഗലം, ഹിന്ദു എല്‍ പി സ്‌കൂള്‍ ഇരിണാവ് എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും, വേശാല എല്‍ പി സ്‌കൂള്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12 മണി വരെയും, പൂനംകോട് എല്‍ പി സ്‌കൂള്‍ രാവിലെ 10 മണി മുതല്‍ മൂന്ന് മണി വരെ ,രാധാകൃഷ്ണന്‍ എ എല്‍ പി സ്‌കൂള്‍ കുറ്റിയാട്ടൂര്‍ ഉച്ചക്ക് 1.30 മുതല്‍ വൈകിട്ട് 3.30 വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.