മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ബുധനാഴ്ച (ആഗസ്ത് 18) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.
ജിഎച്ച്എസ്എസ് മാത്തില്‍, ഒടുവള്ളിത്തട്ട് സിഎച്ച്‌സി, ഗവ. സെന്‍ട്രല്‍ എയുപി സ്‌കൂള്‍ കുഞ്ഞിമംഗലം, ഗവ. യു പി സ്‌കൂള്‍ പൂപറമ്പ, വേങ്ങാട് യു പി സ്‌കൂള്‍, ജിഎച്ച്എസ്എസ് ചിറ്റാരിപ്പറമ്പ് എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു മണി വരെയും തളിപ്പറമ്പ് താലൂക്ക് ആശുപത്രി, വട്ടപ്പൊയില്‍ സ്‌കൂള്‍ ചേലോറ, ചെങ്ങോം വായനശാല എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയും പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രം, എംവികെ റെസ്‌റ്റോറന്റ് കണ്ണോത്തുംചാല്‍, എസ്എന്‍എല്‍പി സ്‌കൂള്‍ മന്ദഞ്ചേരി എന്നീ കേന്ദ്രങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.