മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ജില്ലയില്‍ ചൊവ്വ (സപ്തംബര്‍ 21) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ചന്തപ്പുര സാംസ്‌കാരിക നിലയം, കരിവെള്ളൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, പുന്നച്ചേരി പ്രാഥമികാരോഗ്യകേന്ദ്രം, കോട്ടൂര്‍ സബ്‌സെന്റര്‍, മുള്ളൂല്‍ എല്‍ പി സ്‌കൂള്‍, മൂന്നുപെരിയ ശിശുമന്ദിരം, പാനൂര്‍ പി ആര്‍ എം എച്ച് എസ് എസ് എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും കരുവഞ്ചാല്‍ ചര്‍ച്ച് പാരിഷ് ഹാളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും പുലികുരുമ്പ സെന്റ് ജോസഫ് യു പി സ്‌കൂള്‍, അങ്ങാടിക്കടവ് പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് നാലുവരെയും കീഴ്പ്പള്ളി ബി പി എച്ച് സിയില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയുമാണ് പരിശോധന.by പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.