മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ഇന്ന് (മെയ് 11 ചൊവ്വാഴ്ച) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പാലയാട് ഡയറ്റ് കോണ്‍ഫറന്‍സ് ഹാള്‍ ചിറക്കുനി, ഗവ. യു പി സ്‌കൂള്‍ എടവേലി, പെരുവ കട്ടിയാര്‍ കോളനി, ബിഇഎംഎല്‍പി സ്‌കൂള്‍ പയ്യന്നൂര്‍, കോട്ടൂര്‍ സബ്സെന്റര്‍ ശ്രീകണ്ഠാപുരം എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് 4 മണി വരെയാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.